PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

എഡിറ്റോറിയല്‍ മതിലുകള്‍ പണിയുന്നവര്‍

Administrator 4 years ago
എഡിറ്റോറിയല്‍ മതിലുകള്‍ പണിയുന്നവര്‍

ഒരു ഹെബ്രായശീലത്തിന്റെ ഓര്‍മ്മപ്പെടുത്തലുണ്ട്.........
നാടോടികളായ ഇടയന്മാര്‍ അവരുടെ ആടുകളുമായി ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു യാത്ര ചെയ്യുന്ന പതിവുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ചെന്നെത്തിപ്പെടുന്നിടത്ത് ഒരു ഗുഹ കണ്ടെത്തി. ആടുകളെ അതില്‍ പാര്‍പ്പിക്കും. ഇടയന്മാര്‍ ഗുഹാമുഖത്തിനുകുറുകെ കിടക്കും. ഒരു കള്ളനോ കുറുനരിയോ ഗുഹയ്ക്കകത്തു പ്രവേശിക്കുവാന്‍ ശ്രമിച്ചാല്‍ ഇടയന്‍ അറിയാതിരിക്കില്ല. ഒരാടിന് വെളിയില്‍ വരണമെങ്കിലും ഇടയന്റെ നെഞ്ചില്‍ ചവിട്ടണം. അപ്പോഴും ഇടയന്‍ പിടഞ്ഞെണീല്‍ക്കാതിരിക്കില്ല. അതായിരുന്നു ആ ആടുകളുടെ കോട്ടയും സംരക്ഷണവും. അതുകൊണ്ട് ആ ഇടയന് നിസംശയം പറയാം. ഞാന്‍ എന്റെ ആടുകളുടെ കാവല്‍ക്കാരനാണ് എന്ന്. അസാധാരമായ ഒരുപ സംരക്ഷണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. എല്ലാക്കാലത്തും, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ മാതാപിതാക്കളും മക്കളുടെ സംരക്ഷകരാകുന്നുണ്ട്. അഹിതമായതെന്തിലേക്കെങ്കിലും മകനോ മകളോ പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍ മക്കള്‍ക്കുമുന്നില്‍ അദ്യശ്യമായ ഒരു തടസ്സമായി നില്‍ക്കുമ്പോഴാണ് നാം മക്കളുടെ യഥാര്‍ത്ഥ സംരക്ഷകരാകുന്നത്. 
    ഈ അദ്യശ്യ തടസ്സം വൈകാരികമായ ഒരനുഭവമാണ്. അവനിലോ, അവളിലോ അവരറിയാതെ കടന്നുകൂടുന്ന സുഖമുള്ള ഒരു സംരക്ഷണം. ഈ സംരക്ഷണമതില്‍ രൂപപ്പെടുന്നത് മാതാപിതാക്കളില്‍ നിന്നാണെന്ന് തിരിച്ചറിയാന്‍ നമുക്കായില്ലെങ്കില്‍, മകനേ, മകളേ എന്റെ ഹ്യദയം മുഴുവന്‍ നിനക്കായി കരുതിവെച്ച സ്‌നേഹമായിരുന്നു. എന്നുപരിതപിക്കാനേ നമുക്കു കഴിയൂ. സ്‌നേഹമുള്ള ഭാര്യയെയോ കുഞ്ഞിനെയോ ഒരു നിമിഷമെങ്കിലും മറന്ന് ഏതെങ്കിലും തിന്മയിലേക്ക് പ്രവേശിക്കാന്‍  തുടങ്ങുമ്പോള്‍ തന്റെ പൊന്നോമനയുടെ, പ്രിയ ഭാര്യയുടെ മുഖം നമ്മുടെ ഹ്യദയത്തില്‍ തിന്മയിലേക്കുള്ള പ്രവേശത്തിന് ഒരു തടസ്സമായിവരുന്ന അതേ വൈകാരികത നമ്മുടെ കുഞ്ഞുങ്ങളിലും സ്യഷ്ടിച്ചെടുക്കണമെങ്കില്‍ ആ കുഞ്ഞുമനസ്സുകളിലും നമുക്ക് മതിലുകള്‍ പണിതുയര്‍ത്തേണ്ടതായി വരും. പക്ഷ ഈ സംരക്ഷണമതില്‍ കെട്ടിപ്പടുക്കുവാന്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകളാണ് പ്രധാനം. പ്രകടമല്ലാത്ത സ്‌നേഹം, കാര്‍ക്കശ്യം, ശിക്ഷ എന്നിങ്ങനെ ചേരുവകള്‍ ചേര്‍ത്തും പ്രകടമാകുന്ന സ്‌നേഹം പരിഗണന, വാത്സല്യാധിഷ്ഠിത ശിക്ഷണം ഇത്യാദി ചേരുവകള്‍ ചേര്‍ത്തും ഈ അദ്യശ്യമതില്‍ കെട്ടി ഉയര്‍ത്താം. എന്നാല്‍ ഇതില്‍ ഏത് തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. 
    ഗുഹയ്ക്ക് വെളിയില്‍ പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍ ആട്ടിന്‍കുട്ടി തന്റെ ഇടയന്റെ നെഞ്ചില്‍ ചവിട്ടേണ്ടി വരുന്നതുപോലെ അഹിതം പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന മകനോ, മകളോ തന്റെ പിതാവിന്റെ, മാതാവിന്റെ ഹ്യദയം മുറിപ്പടുത്തുന്നു എന്ന തിരിച്ചറിവാണ് തിന്മയിലേക്ക് വഴുതി വീഴുന്നതിനുമുമ്പ് അവര്‍ക്ക് മുമ്പില്‍ കെട്ടി ഉയര്‍ത്തപ്പെടുന്ന ഈ അദ്യശ്യമതില്‍. സൗഹ്യദവും വാത്സല്യാധിഷ്ഠിത ശിക്ഷണവും പരിഗണനയും ചേര്‍ത്ത് കെട്ടി ഉയര്‍ത്തുന്ന മതിലുകളാകാന്‍ മാതാപിതാക്കള്‍ക്കു കഴിയുന്നുവെങ്കില്‍ ആ മതില്‍ ചാടിക്കടക്കാന്‍ മകളോ മകനോ ശ്രമിക്കാറില്ല. പെരുമഴയില്‍ ഒരു ഇറ തേടിനടക്കുന്നവന്റെ നേര്‍ക്ക് വാതില്‍ കൊട്ടിയടക്കുന്ന മാതാപിതാക്കള്‍ ആകരുത് നാം. പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവില്‍ പകച്ചു നില്‍ക്കുന്ന മക്കള്‍ക്കു മുന്നില്‍ തുറന്നിട്ട വാതിലുകള്‍ ആകാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. അവരുടെ പ്രശ്‌നങ്ങളോടു കൂടി തന്നെ തുറന്നിട്ട വാതിലുകളിലൂടെ അവര്‍ നമ്മുടെ ഹ്യദയങ്ങളിലേക്ക്  പ്രവേശിക്കട്ടെ. അപ്പോള്‍ മാത്രം അവരുടെ ഹ്യദയവാതിലുകളും നമുക്കു മുന്നില്‍ മലര്‍ക്കെ തുറക്കപ്പെടും. ചാരിയിട്ട വാതിലുകള്‍ക്കപ്പുറം നിഗൂഢതകളാണ്  തുറന്നിട്ട മുറിയിലെ പ്രകാശത്തില്‍ അവന്റെയോ, അവളുടെയോ പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ നമുക്കാവും. കാരണം, നിഗൂഢതകളെ ആട്ടിപ്പായിച്ച് അവിടെ പ്രകാശം കൂടിയിരിക്കുന്നു.

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions