PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

റി ആക്റ്റീവോ.... പ്രോ ആക്റ്റീവോ?

Administrator 4 years ago
റി ആക്റ്റീവോ.... പ്രോ ആക്റ്റീവോ?

 സ്റ്റീഫന്‍ കോവി അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ടല്‌ലി ഒമയശെേ ീള ഒശഴവഹ്യ ഋളളലരശേ്‌ല ജലീുഹല എന്ന ഗ്രന്ഥത്തില്‍ വ്യക്തികളെ രണ്ടായി തിരിക്കുന്നുണ്ട്. 
1. റി ആക്റ്റീവ്
2. പ്രോ ആക്റ്റീവ്
എന്തിനോടും സാഹചര്യങ്ങളോടും വ്യക്തികളോടും വൈകാരികമായി മാത്രം പ്രതികരിക്കുന്ന വ്യക്തികളാണ് റി ആക്റ്റീവ് ഗ്രൂപ്പ്. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നതാണ് അവരുടെ ജീവിതപ്രമാണം. ആരെങ്കിലും ദേഷ്യപ്പെട്ടാല്‍, തിരിച്ച് ദേഷ്യപ്പെടുന്നു. അടിച്ചാല്‍ തിരിച്ചടിക്കുന്നു. വേദനിപ്പിച്ചാല്‍ തിരിച്ച് മുറിവേല്പ്പിക്കുന്നു. വികാരഹ്ങളുടെ മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്തവരാണ് ഇക്കൂട്ടര്‍. എടുത്തുചാട്ടമാണ് ഇവരുടെ പ്രത്യേകത. അതിനാല്‍ അവര്‍ക്ക് ഒരിക്കലും മന:സമാധാനവും പ്രസന്നതയും സൗമ്യതയും ഉണ്ടാവില്ല. മറ്റുള്ളവരെ എതിരാളികളായി വീക്ഷിക്കുന്നു. ചിന്തിക്കാതെ പ്രവര്‍ത്തിക്കും. അതിനാല്‍ അബന്ധങ്ങളില്‍ ചെന്നു ചാടുന്നു. സ്വാഭാവികമായും മറ്റുള്ളവരില്‍ നിന്ന് സ്വീകാര്യതയോ അംഗീകാരമോ ഇക്കൂട്ടര്‍ക്ക് ലഭിക്കില്ല. അവര്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുന്നു. ഏകാന്തതയും അവഗണനയും അവരെ നിരന്തരമായി അലട്ടുന്നു. എന്തിനോടും സാഹചര്യങ്ങളോടും വ്യക്തികളോടും - പക്വതയോടെ പ്രതികരിക്കുന്നവരാണ് പ്രോ ആക്റ്റീവ് ഗ്രൂപ്പ്. ഒന്നിനോടും അവര്‍ വൈകാരികമായി പ്രതികരിക്കുന്നില്ല. ഹ്യദയവും മനസ്സും വേണ്ട രീതിയില്‍ ക്രമീകരിച്ചും, ബാലന്‍സു ചെയ്തുകൊണ്ടും പ്രതികൂലസാഹചര്യങ്ങളെയും വ്യക്തികളെയും നേരിടുന്നു. 
        ഇക്കൂട്ടര്‍ വൈകാരികമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യില്ല. എന്തും ചെയ്യുന്നതിനു മുമ്പ് പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കും. ദേഷ്യപ്പെടുമ്പോള്‍, തിരിച്ച് ദേഷ്യപ്പെടില്ല. അടിക്കുമ്പോള്‍ തിരിച്ചടിക്കില്ല. വേദനിപ്പിച്ചാല്‍ തിരിച്ച് മുറിവേല്പ്പിക്കില്ല. ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കറിഞ്ഞു കൂടാ ഇവരോട് പൊറുക്കോണമേ എന്ന കുരിശില്‍ കിടന്നുകൊണ്ടുള്ള ഈശോയുടെ തന്നെ ക്രൂശിലേറ്റിയവരോടുള്ള സമീപനമാണ് ഇവരുടേത്. യാഥാസ്ഥിതികബോധത്തോടെ എല്ലാം വീക്ഷിക്കുന്നു. മാറ്റുവാന്‍ അസാദ്ധ്യമായ സാഹചര്യങ്ങളെയും വ്യക്തികളെയും ആയിരിക്കുന്ന അവസ്ഥയില്‍ ഇക്കൂട്ടര്‍ അംഗീകരിക്കുന്നു. മാറ്റുവാന്‍ പറ്റുന്ന സാഹചര്യങ്ങളെയും, വ്യക്തികളെയും ക്രീയാത്മകമായ രീതിയില്‍ മാറ്റിയെടുക്കാന്‍ അവര്‍ പരമാവധി ശ്രമം നടത്തുന്നു. പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധികളെയും പ്രോആക്റ്റീവ് വ്യക്തികള്‍ ആത്മസംയമനത്തോടു കൂടെ അതിജീവിക്കുന്നു. പ്രശ്‌നങ്ങളും വിഘ്‌നങ്ങളും ഉണ്ടാകുമ്പോള്‍, പതറാതെ, പ്രസന്നതയോടെ, സൗമ്യതയോടെ എല്ലാം നേരിടുന്നു. അതിനാല്‍, ഇവര്‍ക്ക് എല്ലാവരില്‍ നിന്ന് സ്വീകാര്യതയും അംഗീകാരവും ലഭിക്കും. മറ്റുള്ളവരില്‍ അഭേദ്യമായ സ്വാധീനം ചെലുത്തുവാന്‍ അക്കൂട്ടര്‍ക്ക് കഴിയും. 
    പ്രോആക്റ്റീവ് ഗ്രൂപ്പിന് ഏറ്റവും മകുടമായ ഉദാഹരണമാണ് മദര്‍ തെരേസ, താന്‍ ശുശ്രൂഷിക്കുന്ന അനാഥരുടെ പുനരധിവാസത്തിനു വേണ്ടി ഒരു സമ്പന്നന്റെ പക്കല്‍ സഹായത്തിന് കൈ നീട്ടിയപ്പോള്‍ അദ്ദേഹം കാര്‍ക്കിച്ചു തുപ്പി. എന്നാല്‍ മദര്‍ വൈകാരികമായി പ്രതികരിക്കുന്നതിനുപകരം ഇങ്ങനെ പറഞ്ഞു: ഇത് എനിക്കുള്ള സംഭാവന, ഇനിയെന്റെ അനാഥര്‍ക്കുവേണ്ടിയുള്ള സംഭാവന തരിക. പ്രതീക്ഷിതമായ സൗമ്യതയോടെയുള്ള ഈ വാക്കുകള്‍ ക്രൂരനായ ആ സമ്പന്നനില്‍ മാനസാന്തരം ഉളവാക്കി. അന്നുമുതല്‍ അദ്ദേഹം മദര്‍തെരേസയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദാഹരണമായി സാമ്പത്തിക സഹായം നല്‍കുവാന്‍ തുടങ്ങി. സാഹചര്യങ്ങളുടെയും വ്യക്തികളുടെയും മേല്‍ നമുക്ക് യാതൊരു നിയന്ത്രണവുമില്ല. പക്ഷേ, സാഹചര്യങ്ങളോടും, വ്യക്തികളോടുമുള്ള നമ്മുടെ പ്രതികരണത്തിന് മേല്‍ നമുക്ക് പരിപൂര്‍ണ്ണ നിയന്ത്രണമുണ്ട്. എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്....
ഞാന്‍ റി ആക്റ്റീവോ... പ്രോ ആക്റ്റീവോ? 

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions