PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

കടക്കെണിയില്‍ വീഴാതിരിക്കാന്‍ രഅവസരങ്ങള്‍ വീണ്ടും വരില്ല. കിഡ്‌സ് കോര്‍ണര്‍

Administrator 4 years ago
കടക്കെണിയില്‍ വീഴാതിരിക്കാന്‍ രഅവസരങ്ങള്‍ വീണ്ടും വരില്ല.  കിഡ്‌സ് കോര്‍ണര്‍

അവധിക്കാലം അടിപൊളിയായി ആഘോഷിച്ചു കാണുമല്ലോ. ശാരീരികമായും മാനസികമായും പുതിയ ഉണര്‍വ്വോടെ പുതിയ ക്ലാസ്സുകളിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന കൂട്ടുകാര്‍ക്കെല്ലാം വിസിബിന്റെയും ദീപചേച്ചിയുടെയും ആശംസകള്‍. കാലം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാതെ അതിവേഗം കടന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇന്നലെകളെ തിരിച്ചു പിടിക്കാന്‍, ഇന്നലെ ചെയ്ത കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി ചെയ്യാന്‍ നമുക്ക് കഴിയുകയില്ല. കഴിഞ്ഞുപോയതിനെ ഓര്‍ത്ത് നിരാശരായി സമയം പാഴാക്കിയിട്ടും കാര്യമില്ല. നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇന്ന് നമുക്ക് ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ നന്നായി ചെയ്തു തീര്‍ക്കുക എന്നതാണ്. കടമകളും കര്‍ത്തവ്യങ്ങളും പിന്നത്തേക്ക് മാറ്റി വെയ്ക്കാതെ അതിന്റേതായ സമയത്ത് ചെയ്യുക. ഒരിക്കല്‍ മാത്രം നമ്മെ തേടി വരുന്നവ നഷ്ടപ്പെടുത്തിയാലോ...? പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്തവ.... അങ്ങനെയുള്ള കാര്യങ്ങളും നമ്മുടെ ജീവിതത്തിലുണ്ട്. 
സമയം 
    സമയം വളരെ വിലപ്പെട്ടതാണ്. ഒരിക്കല്‍ പോയ സമയം പിന്നീടൊരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ട്, കിട്ടുന്ന സമയം പരമാവധി നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. കഷ്ടം. അന്ന് ഞാനത് ചെയ്തിരുന്നെങ്കില്‍..... ഇങ്ങനെ പിന്നീട് ദു:ഖിക്കേണ്ടി വരരുത്. പണം എത്രയുണ്ടെങ്കിലും, അധികാരം എത്രയുണ്ടെങ്കിലും പോയ സമയം വിലയ്ക്കു വാങ്ങാനാവില്ല.  
അവസരങ്ങള്‍
    അവസരങ്ങളുടെ കാര്യവും അങ്ങനെതന്നെ. മുന്നറിയിപ്പില്ലാതെ, യാതൊരു തയ്യാറെടുപ്പും കൂടാതെയാണ് അവസരങ്ങള്‍ നമ്മെ തേടിയെത്തുന്നത്. കിട്ടുന്ന അവസരങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിക്കുക. ഇല്ലെങ്കില്‍ അവ വീണ്ടും നമ്മെ തേടിയെത്താനുള്ള സാധ്യത വളരെ കുറവാണ്. 
വാക്കുകള്‍
    കഷ്ടം..... അപ്പോള്‍ അങ്ങനെപറയേണ്ടിയിരുന്നില്ല.... പലപ്പോഴും നാം ഇങ്ങനെ ഓര്‍ത്ത് വിഷമിക്കാറുണ്ട്. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും ഒരു പോലെ. രണ്ടും ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല. അതുകൊണ്ട് സംസാരിക്കുമ്പോള്‍ സൂക്ഷിച്ചേയാകാവൂ. പ്രത്യേകിച്ചും കോപം വരുന്ന സന്ദര്‍ഭങ്ങളില്‍. പരുക്കന്‍ സംസാരം മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന മുറിവ് ഒരിക്കലും ഉണക്കാനാവില്ല. 
സല്‍പ്പേര്
    സല്‍പ്പേരിന്റെ കാര്യവും മറിച്ചല്ല. സമൂഹത്തില്‍ മാന്യതയും ബഹുമാനവും നേടിത്തരുന്നത് നമ്മുടെ സല്‍പ്പേരാണ്. അശ്രദ്ധമോ, അധമമോ ആയ പ്രവര്‍ത്തികള്‍ കൊണ്ട് അതിന് കളങ്കം സംഭവിച്ചാലോ? അത് മാറ്റിയെടുക്കാനാവില്ല. സല്‍പ്പേര് ചില്ലുഭരണി പോലെയാണ്. ഉടഞ്ഞാല്‍ കൂട്ടിച്ചേര്‍ക്കുക ക്ലേശകരം. ഇനി അത് കൂട്ടിച്ചേര്‍ക്കാനായാലോ ....? പാടുകള്‍ അവശേഷിക്കുകയും ചെയ്യും. പഴയ തിളക്കവും ഭംഗിയും ഒരിക്കലും തിരിച്ചു കിട്ടുകയില്ല. 
    ഓരോ ഇന്നലെയും വെറും ഒരു സ്വപ്നമാണ്. ഓരോ നാളെയും ഒരു പ്രതീക്ഷ മാത്രവും. യഥാര്‍ത്ഥമായത് ഇന്നു മാത്രം. ഇന്നത്തെ നമ്മുടെ ഓരോ വാക്കും പ്രവ്യത്തിയും നന്നായിരുന്നെങ്കില്‍ ഓരോ ഇന്നലെയും ഒരു സുന്ദരസ്വപ്നമായിരിക്കും, ഓരോ നാളെയും ഒരു നല്ല പ്രതീക്ഷയായിരിക്കും. അതിനാല്‍ ഇന്ന് ചെയ്യാനുള്ള കാര്യങ്ങള്‍ ഇന്നു തന്നെ ചെയ്യുക. അവസരങ്ങള്‍ പാഴാക്കാതിരിക്കുക. ജീവിതത്തില്‍ വിജയം സുനിശ്ചിതമായിരിക്കും. എന്തു ചെയ്യുമ്പോഴും ഇക്കാര്യങ്ങള്‍ മറക്കാതിരിക്കുക

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions