PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

നാളത്തേയ്ക്കുള്ള തയാറെടുപ്പ്‌

Administrator 4 years ago
നാളത്തേയ്ക്കുള്ള തയാറെടുപ്പ്‌

മാറ്റങ്ങള്‍ക്കു ഗതിവേഗം കൂടിയ കാലമാണിത്. ഇന്നലത്തെപ്പോലെയല്ല നാളെ. നാളെയെന്തെന്ന് നാം ഇന്ന് ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കും. ആഗോളസമ്പദ് വ്യവസ്ഥയെപ്പറ്റി നാം നിത്യവും കേള്‍ക്കുന്നു. കാല്‍ നൂറ്റാണ്ടു മുന്‍പ് രാഷ്ട്രാന്തര വാണിജ്യമെന്നോ മറ്റോ പറഞ്ഞാലായി. നാളെ നാം  വിജയം കൈവരിക്കണമെങ്കില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം. അതിനു വേണ്ട നൂതനശേഷികള്‍ ആര്‍ജിക്കുകയും വേണം. പഴങ്കഥ മാത്രം പാടിയിരിക്കുകയോ, പുതിയതെല്ലാം തെറ്റെന്നു പിഴിച്ച് മേനി നടിക്കുകയോ ചെയ്യുന്നവര്‍ക്ക് പശ്ചാത്തപിക്കാന്‍ തയാറെടുക്കാം. നോളജ് സമുഹത്തെപ്പറ്റി ഇന്ന് ഏവരും പറയുന്നു. മാര്‍ക്‌സിയന്‍ ധനശാസ്ത്രം ഉള്ളവനേയും ഇല്ലാത്തവനേയും സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു കണ്ടു. ആ തത്വത്തെ ആധാരമാക്കി ലോകം രണ്ടു ചേരികളായിത്തിരിഞ്ഞ് പല പതിറ്റാണ്ടുകള്‍ പരസ്പരം പോരാടി. പക്ഷേ ഇന്നത്തെ വേര്‍തിരിവ് കൂടുതല്‍ ശക്തമാണ്. ഡിജിറ്റല്‍ ശേഷികള്‍ സ്വാംശീകരിച്ചവരും ഇല്ലാത്തവരും, കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ വശമില്ലാത്തവര്‍ തങ്ങള്‍ക്കു നഷ്ടപ്പെടുന്നതെന്തെന്ന് തിരിച്ചറിയുന്നില്ല.  അവരുടെ മല്‍സരപേശികള്‍ ദുര്‍ബലമാകുന്നു. ഏതും ചെറുതാക്കി അവതരിപ്പിക്കുക(മിനിയേച്ചറൈസേഷന്‍), ഡിജിറ്റല്‍ രീതിയില്‍ മാറ്റിയെടുക്കുക, പല ഘടകങ്ങളും സമന്വയിച്ച് സമഗ്രരൂപം കൈവരുത്തുക എന്നിവ നൂതനശൈലികളത്രേ. വിദ്യാലയത്തില്‍ പഠിച്ചത് അതേപോലെ പ്രയോഗിക്കുന്നതിനു പകരം, സാഹചര്യത്തിനൊത്ത് പുതിയ രീതിയില്‍ ചിന്തിക്കാനും അറിവ് ആവശ്യാനുസരണം പരിവര്‍ത്തനം ചെയ്ത് ഉപയോഗിക്കാനും കഴിയണം. ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികചോദനങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുകയും വേണം. ആഗോളീകരണം ഇന്ത്യയില്‍ മാത്രമല്ല, ലോകരാഷ്ട്രങ്ങളില്‍ പൊതുവേ വന്നുകഴിഞ്ഞു. ഭക്ഷണരീതിയും വേഷവും എന്നല്ല, കലാരൂപങ്ങള്‍ പോലും പൊതുധാരകളിലേക്കു ക്രമേണ ഒഴുകി നീങ്ങുകയാണ്. ആ ഒഴുക്കുകളില്‍ നിന്ന് ആര്‍ക്കും ഏറെക്കാലം ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. ജോലിയില്‍ പ്രവേശിച്ച് മുപ്പതു കൊല്ലം അതില്‍ത്തന്നെ കഴിഞ്ഞ് പിരിഞ്ഞുപോരുന്ന ശൈലി ക്രമേണ കുറയുകയാണ്. ഏതിലും മാറ്റം. നിരന്തരമാറ്റങ്ങളുടെ മൂശയില്‍ മനസ്സ് അര്‍പ്പിക്കുകയും നവംനവങ്ങളായ രീതികളില്‍ പങ്കാളികളായി ജീവിതത്തിനു നിത്യനൂതനനിലനിര്‍ത്തുകയും ചെയ്യാന്‍ സന്നദ്ധത കാട്ടിയാല്‍ വിജയകരമായി മുന്നേറാന്‍ വിഷമം വരില്ല.

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions