PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

നമ്മളില്‍ ശുഭാപ്തി വിശ്വാസം നിറയുന്ന ചിന്താഗതി വളര്‍ത്തുക. വിജയത്തെ പിന്നോട്ടു വലിയ്ക്കുന്ന പ്രതികൂല ചിന്തകളെ അകറ്റി നിര്‍ത്തുക.

Administrator 4 years ago
നമ്മളില്‍ ശുഭാപ്തി വിശ്വാസം നിറയുന്ന  ചിന്താഗതി വളര്‍ത്തുക.  വിജയത്തെ പിന്നോട്ടു വലിയ്ക്കുന്ന   പ്രതികൂല ചിന്തകളെ അകറ്റി നിര്‍ത്തുക.

എന്താണ് വിജയം? 
    വിജയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുക. നമ്മുടെ ചിന്തിയ്ക്കുന്ന തലച്ചോറിനെവിജയത്തിനായി തയ്യാറാക്കുക. നമ്മള്‍ ആണ് ഏറ്റവും മിടുക്കികള്‍. ഈ ചിന്തകള്‍ തുടര്‍ച്ചയായി തലച്ചോറിലേക്ക് കടത്തി വിടുക. നമ്മള്‍ എപ്പോഴും ഇല്ലായ്മയെപ്പറ്റി ചിന്തിച്ചു കൊണ്ടിരുന്നാല്‍ നമ്മള്‍ക്ക് ലഭിക്കുക എപ്പോഴും ഇല്ലായ്മ മാത്രമായിരിക്കും. സമ്യദ്ധിയെക്കുറിച്ചും, ഐശ്വര്യത്തെക്കുറിച്ചുമാണ് നമ്മുടെ ചിന്തകള്‍ എങ്കില്‍ മാത്രമേ നമുക്ക് പടിപടിയായുള്ള പുരോഗതി ലഭിയ്ക്കുകയുള്ളു.
എങ്ങനെ വിശ്വാസഘടന മാറ്റാം? 
    നമ്മുടെ നിത്യശീലങ്ങളും, വിശ്വാസഘടനയും എങ്ങനെവിജയം എളുപ്പമാക്കാം. മോശമായതും, ചീത്തശീലങ്ങളും മാറ്റിയില്ലെങ്കില്‍ അവ നമ്മെ മാറ്റും, പലര്‍ക്കും മദ്യപാനം, പുകവലി, മാത്രമാണ് ചീത്തശീലങ്ങള്‍. നമ്മുടെ വിജയത്തെ തടയുന്നതെല്ലാം ചീത്തശീലങ്ങളാണ്. ചീത്തശീലങ്ങളില്‍നിന്നും സ്വഭാവങ്ങളില്‍ നിന്നും നാം പുറത്തു കടന്നേ മതിയാകൂ. തീയില്‍ കൂടി നടക്കുന്നവര്‍ക്ക് അമാനുഷിക ശക്തിയൊന്നുമില്ല. എന്നും അവര്‍ക്ക് അതിന് കഴിയുന്നത് അവരുടെ മനസ്സിനെ അതിനായി  പാകപ്പെടുത്തിയതുകൊണ്ടുമാണ.് 
ഉള്ളില്‍ നിറയ്ക്കുക ആത്മവിശ്വാസം
    നമ്മളില്‍ വ്യക്തിയില്‍ ഉയര്‍ന്ന സ്വന്തം മൂല്ല്യം വളര്‍ത്തുക. ഉള്ളില്‍ ആത്മവിശ്വാസം നിറയ്ക്കുക. നിന്നെ ഒന്നിനും കൊള്ളുകയില്ല എന്ന് മക്കളോട് നിരന്തരം പറഞ്ഞാല്‍ അവരെ ഒന്നിനും കൊളളാതെ ആകും. നമ്മള്‍ എപ്പോഴും നമ്മുടെ ശക്തിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക. അല്ലാതെ ദൗര്‍ബല്ല്യങ്ങളെ അല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. 
എങ്ങനെ ലക്ഷ്യത്തിലെത്താം.?
    നമ്മള്‍ നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ എപ്പോഴും മൂല്യങ്ങളില്‍ അധിഷ്ടിതമായിരിക്കണം. ലക്ഷ്യങ്ങള്‍ കൈവരിയ്ക്കാവന്‍ സമയ പരിധി ഉണ്ടായിരിക്കണം. എന്റെ കുടുംബത്തിന് ഐശ്വര്യവും, സമ്യദ്ധിയും ഉണ്ടാകുവാന്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുക, ചിന്തിക്കുക.
    വിജയം എന്നത് ഒരിക്കലും ഒരു യാദ്യശ്ചിക സംഭവമല്ല. അത് ആസൂത്രണം ചെയ്ത് നമ്മള്‍ നേടിയെടുക്കേണ്ടതാണ്. ചിന്തിക്കണം, പ്ലാന്‍ ചെയ്യണം, പ്രവ്യത്തി ചെയ്യണം, വിജയിക്കണം. ണല മൃല വേല ആലേെ ീള ചീ. 1 ലക്ഷ്യമിടൂ, സ്വന്തം ശക്തികളെ തിരിച്ചറിയൂ. 
കവിത
പുരാവസ്തു
മനസ്സിന്റെ താക്കോല്‍ നഷ്ടപ്പെട്ടു.
തിരക്കുകളില്‍ പാഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍
ഇരുണ്ട ഇടനാഴിയില്‍ നിന്നും
തുരുമ്പിച്ച താക്കോല്‍ കിട്ടി
പൊടി നിറഞ്ഞ വരണ്ട ഗന്ധം
മനസ്സൊരു പുരാവസ്തു
വാക്കുകള്‍ ചിതലരിച്ച് ദ്രവിച്ചു
പൊടിഞ്ഞു പോയതൊക്കെ

തട്ടിപ്പൊടികളഞ്ഞെടുക്കുമ്പോള്‍
നിലയ്ക്കാത്ത തുമ്മലുകള്‍ പറഞ്ഞു
പലതും അസഹനീയമാണെന്ന്.
നിഴലുകളൂതിയ പഴയ പ്രമാണങ്ങള്‍
നുറുങ്ങിയ പ്രണയത്തിന്‍ നരച്ച ഓര്‍മ
സൗഹ്യദവലയില്‍ കൊരുത്ത കാരമുള്ളുകള്‍ 
എതിര്‍പ്പുകളുടെയറ്റത്ത്
വിറങ്ങലിച്ച ഒരുമുഴം കയര്‍
സ്വപ്നങ്ങളുടെ ഒരു ഭൂതക്കണ്ണാടി 
കൊള്ളാം. പക്ഷേ, മങ്ങലുണ്ട് 
നന്നായി തുടച്ചു, താലോലിച്ചു 
മങ്ങല്‍ കനത്തു കനത്തു വന്നു.
മറവിയുടെ മങ്ങലില്‍
മുങ്ങി മുങ്ങി.... മങ്ങിമങ്ങി

 

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions