PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

മാന്യതയ്ക്കു ചില മന്ത്രങ്ങള്‍

Administrator 4 years ago
മാന്യതയ്ക്കു ചില മന്ത്രങ്ങള്‍

ഏതു ജോലിസ്ഥലത്തും കാര്യക്ഷമമായി  കാര്യങ്ങള്‍ നടക്കണമെങ്കില്‍ ബന്ധപ്പെട്ടവരെല്ലാം ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചേ മതിയാകു. പരസ്പരസഹകരണം വേണമെങ്കില്‍ പരസ്പര ബഹുമാനവും വേണം. മാന്യമായി എല്ലാവരും പെരുമാറുന്നതും പ്രധാനം. അന്യര്‍ക്കു സന്തോഷമുളവാക്കും വിധം മാന്യമായി പെരുമാറുകയെന്നാല്‍ പലതും ചെയ്യുകയും, ചിലതെല്ലാം ,ചെയ്യാതിരിക്കുകയുമാണ്. 
ചെയ്യേണ്ടവ
1. അന്യരെ ബഹുമാനിക്കുമെന്ന് തീരുമാനിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. 
2. വിയോജിക്കുമ്പോള്‍ പോലും ക്ഷമയോടെ മ്യദുവായി സംസാരിക്കുക.
3. കേള്‍ക്കാന്‍ ക്ഷമ കാട്ടുക.
4. അന്യരെപ്പറ്റി നല്ലതു പറയാനുള്ളത് നിരീക്ഷിക്കപ്പെടുകയും, അങ്ങനെപറയുകയും ചെയ്യുക.
5. നല്ല വാക്കുകള്‍ പറയുന്നത് മറ്റുള്ളവരും കേള്‍ക്കും വിധമാക്കുക 
6. മറ്റുള്ളവരിലെ നന്മ നാം ശ്രദ്ധിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്തുന്ന തരത്തില്‍ പെരുമാറുക.
7. അവര്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട വ്യക്തികളാണെന്ന സന്ദേശം വാക്കിലും പ്രവ്യത്തിയിലും വരുത്തു       ക.
8. പരിഹസിക്കാനോ വിമര്‍ശിക്കാനോ കൈവരുന്ന അവസരം ഉപേക്ഷിക്കുക. 
9. നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ നാം എടുക്കുന്നതു പോലെ അന്യരുടെ തീരുമാനങ്ങള്‍       എടുക്കാന്‍ അവരെ അനുവദിക്കുക.
അരുതാത്തവ
1. പഴിക്കാനോ പരിഹസിക്കാനോ വിമര്‍ശിക്കാനോ പഴുതു കണ്ടത്തുക
2. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുക.
3. അന്യര്‍ ആവശ്യപ്പെടാതെ അവരെ ഉപദേശിക്കാന്‍ ചെല്ലുക. 
4. മറ്റുള്ളവരുടെ മുന്നില്‍ വച്ച് കീഴ്ജീവനക്കാരെ കുറ്റപ്പെടുത്തുക.
5  എന്നേക്കഴിഞ്ഞേ ആരുമുള്ളു എന്നു ഭാവിക്കുക.
6.  വാക്കു പാലിക്കാതിരിക്കുക
7. താന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന രീതിയില്‍ മുഖത്തു നോക്കിപറയുക. 
8. സ്വന്തം ആശയങ്ങളും വിശ്വാസങ്ങളും അന്യരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുക. 
9. വിയോജിക്കുന്നവരെ ശത്രുക്കളായി കരുതുക. 

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions