PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

ഊര്‍ജസ്വലമായി ചിന്തിക്കാം

Administrator 4 years ago
ഊര്‍ജസ്വലമായി ചിന്തിക്കാം

ഒരേക്കര്‍ സ്ഥലത്തു മത്തങ്ങ മാത്രമാണ് അയാള്‍ ശാസ്ത്രീമായി ക്യഷി ചെയ്തിരുന്നത്. താന്‍ കഷ്ടപ്പെട്ടു വിളയിക്കുന്ന മത്തങ്ങകളില്‍ ചിലത് അയല്‍പക്കത്തെ കുസ്യതിക്കുട്ടന്മാര്‍ ഇടയ്ക്കിടെ തട്ടിക്കൊണ്ടു പോകുന്നതുകൊണ്ടു സഹിക്കെട്ട ക്യഷിക്കാരന്‍ തോട്ടത്തില്‍ വലിയൊരു ബോര്‍ഡ് തൂക്കി: ഒരു മത്തങ്ങയില്‍ ഞാന്‍ ഉഗ്രവിഷമായ സയനൈഡ് കുത്തിവച്ചിട്ടുണ്ട് സൂക്ഷിക്കുക ഏതിലാണു വിഷമെന്നു തിരിച്ചറിയാനാവാതെ കുട്ടികള്‍ മടങ്ങിക്കൊള്ളുമെന്നായിരുന്നു അയാളുടെ യുക്തി.
    പക്ഷെ കുസ്യതികളുടെ കൂട്ടത്തില്‍ ഊര്‍ജ്ജസ്വലമായി ചിന്തിക്കുന്ന ഒരുവനുണ്ടായിരുന്നു. അവന്‍ പറഞ്ഞു. ഞാന്‍ നാളെയൊരു ബോര്‍ഡ് കൊണ്ടുവരാം. അതു നമുക്കിവിടെ തൂക്കാം മറ്റുള്ളവര്‍ സമ്മതിച്ചു. പിറ്റേന്നുപുതിയ ബോര്‍ഡ് വന്നു. ആദ്യത്തേതിനടുത്തു തൂക്കി. ഇപ്പോള്‍ രണ്ടെണ്ണത്തില്‍ വിഷം കുത്തിവച്ചിട്ടുണ്ടേ. നന്നായി സൂക്ഷിക്കണേ. ക്യഷിക്കാരന്‍ ആകെക്കുഴഞ്ഞെന്നു പറയേണ്ടതില്ലല്ലോ. കുസ്യതി നല്ല കാര്യത്തിനായിരുന്നില്ലെന്നതു ശരി. പക്ഷേ ഊര്‍ജ്ജസ്വലമായി ചിന്തിക്കുന്നവരുടെ മനസ്സേ ഇത്തരത്തില്‍ പോകൂ. യുക്തിപൂര്‍വ്വം ചിന്തിക്കുന്നതിനെപ്പറ്റി നാം പറയുക പതിവാണ്. മറ്റൊരു മാനമാണു ശക്തമായും ഊര്‍ജസ്വലമായും ചിന്തിക്കുന്നത് നല്ല കാര്യങ്ങള്‍ക്കായി ഇത്തരം ചിന്ത പ്രയോജനപ്പെടുത്താം.
    ആദ്യപടി ഭയത്തെ പടി കടത്തുന്നതാണ്. ഭയത്തിന്റെ മറുപുറം സ്വാതന്ത്ര്യമാണെന്ന് ഓര്‍ക്കുക. ഭയം കുറച്ചു പ്രതീക്ഷ കൂട്ടിയാല്‍ എല്ലാ സൗഭാഗ്യങ്ങളും നിങ്ങളെ തേടിയെത്തുമെന്നു സ്വീഡിഷ് മൊഴി. ഭയത്തെ ആത്മവിശ്വാസമായും ശക്തിയായും പരിവര്‍ത്തനം ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്. എന്തിനെയാണു ഭയപ്പെടുന്നതെന്നു സ്വയം ചോദിക്കുക. അധര്‍മത്തെയാണു ഭയപ്പെടുന്നതെങ്കില്‍ ആ ഭയം തുടരുക. അല്ലെങ്കില്‍ ഭയത്തില്‍ നിന്നു മോചനം നേടാന്‍ മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞത്, അവ കണ്ടെത്തി നടപ്പാക്കുക.
    സംശയത്തെ വിശ്വാസമായി മാറ്റിയെടുക്കുന്നതാണ് അടുത്ത പടി. കര്‍മനിരതനാകാന്‍ ശ്രമിക്കുമ്പോള്‍  ഏതു കാര്യമാണു തടസ്സം നില്‍ക്കുന്നതെന്നു തിരിച്ചറിയുക. ആരുടെ മുന്‍പിലും കാണും ചില തടസ്സങ്ങളും ഒഴികഴിവുകളും ഇവയെ ബുദ്ധിപൂര്‍വ്വം തരണം ചെയ്യുന്നവരാണ് വിജയിക്കുക. ആലസ്യം വലിയൊരു തടസ്സമാണ്. വെറുതേയിരിക്കുന്നതു സുഖമല്ലേ എന്നു ചോദിക്കുന്നവര്‍ സദ്പ്രവര്‍ത്തനം വഴി നേടുന്ന വിജയത്തിന്റെ മധുരം സ്വപ്നം കാണാന്‍ കഴിവില്ലാത്തവരാണ്. പിന്നെയാകട്ടെ എന്നത് അതിവേഗം ഒരിക്കലുമില്ല എന്നായി മാറുമെന്നു ജര്‍മന്‍ ചിന്തകന്‍ മാര്‍ട്ടിന്‍ ലൂതര്‍ (1483-1546). എത്രയൊക്കെ സാമര്‍ഥ്യങ്ങലുമായി  പുറപ്പെട്ടാലും  അലസര്‍ രണ്ടാംകിട ചിന്തിയിലും രണ്ടാംകിട സുഹ്യത്തുക്കളിലും ചെന്നെത്തുമെന്ന് ഇംഗ്ലീഷ് എഴുത്തുകാരന്‍ സിറല്‍ കൊനൊലി(1903-1974).
    തടസ്സങ്ങളെ തകര്‍ക്കുകയും ആലസ്യത്തെ ഊര്‍ജ സ്വലതയായി മാറ്റുകയുമാണു നാം ലക്ഷ്യമിടേണ്ടത്. പാവനമായ മനുഷ്യജന്മം കര്‍മനിരതമാക്കുന്നത് എത്രയോ മഹത്തായ ക്യത്യമാണെന്ന് ഓര്‍ത്താല്‍ നാം തനിയേ മടിയോടു വിട പറഞ്ഞു പോകും. അന്യരുടെ വീഴ്ചകളെ വിമര്‍ശിച്ചു ചാരിതാര്‍ഥ്യമടയാല്‍ എളുപ്പമാണ്. പക്ഷേ നമുക്കോ അന്യര്‍ക്കോ അതുവഴി ഒരു ഗുണവും ലഭിക്കുന്നില്ല. ഏതു പ്രശ്‌നമാണു ഞാന്‍ ഉടന്‍ പരിഹരിക്കേണ്ടത്, ഏതു ശേഷിയാണു ഞാന്‍ ഇപ്പോള്‍ മെച്ചപ്പെടുത്തേണ്ടത്, ഏതു തീരുമാനമാണ് ഈ നിമിഷം എടുക്കേണ്ടത് എന്നും ഊര്‍ജസ്വലമായി ചിന്തിക്കാം.

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions