PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

യൂത്ത് & ക്യാമ്പസ് അമരമായ പ്രണയകഥകളുടെ അന്തിക്കാട് - സത്യന്‍ അന്തിക്കാട്

Administrator 4 years ago
യൂത്ത് & ക്യാമ്പസ് അമരമായ പ്രണയകഥകളുടെ അന്തിക്കാട് - സത്യന്‍ അന്തിക്കാട്

കളളും ക്യഷിയും കമ്യൂണിസവും കഴിഞാഞാല്‍ പ്രണയമായിരുന്നു എന്റെ ഗ്രാമമായ അന്തിക്കാടിന്റെ ഏറ്റവും വലിയ ലഹരി. ഭൂപ്രക്യതിപോലും പ്രണയത്തിനും അതിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതായിരിന്നു. വിശാലമായ കോള്‍നിലങ്ങള്‍, തെങ്ങിന്‍തോപ്പുകള്‍, നീണ്ട ഇടവഴികള്‍, ഏകാന്തമായ പറമ്പുകള്‍ എന്നിവയെല്ലാം പ്രണയികളുടെ സംഗമഭൂമികളായി, തീവ്രരാഷ്ട്രീയപ്രവര്‍ത്തകര്‍ ഒളിപ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഭൂമികയിലേക്ക് നിരന്തരം എത്തിയപ്പോള്‍ പ്രണയികള്‍ ഇവിടെ പ്രണയിച്ച് പ്രണയിച്ച് പച്ചപിടിച്ച് ഒടുവിലൊരുനാള്‍ ഒളിച്ചോടി. അവരെക്കുറിച്ചുള്ള കഥകള്‍ പൊടിപ്പും തൊങ്ങലുംവെച്ച് അടക്കംപറച്ചിലുകളായി അടുക്കളപ്പുറങ്ങളില്‍നിന്ന് അങ്ങാടി വരെയെത്തി. ചെത്തുകാരായിരുന്നു അന്തിക്കാട്ടെ പ്രണയകഥകളിലെ വില്ലന്മാര്‍. കാരണം, ദൈവത്തെപ്പോലെതന്നെ അവരും എല്ലാം കാണുന്നവരായിരുന്നു. ചെത്തുതെങ്ങിന്റെ  മുകളിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ദേശത്തിന്റെ ഏരിയല്‍ വ്യൂ അവര്‍ക്ക് ലഭിച്ചു. ആ കാഴ്ചയില്‍, ആര്‍ ആരോടൊക്കെ പ്രണയത്തിലാണ് 
എന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. ആരെങ്കിലും കാണുന്നുണ്ടോ, കേള്‍ക്കുന്നുണ്ടോ എന്ന പേടിയോടെ ചുറ്റും നോക്കുന്നതിനേക്കാള്‍ മുകളിലേക്കായിരുന്നു അന്തിക്കാട്ടെ പ്രണയിനികളുടെ കണ്ണ്. പ്രണയം സഫലമാകാന്‍ മുകളിലിരിക്കുന്ന ദൈവത്തോട് പ്രാര്‍ഥിക്കുമ്പോള്‍ത്തന്നെ അവര്‍ തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ക്ക് മുകളിലിരുന്ന് ചെത്തുന്നവരെ ശപിക്കുകയും ചെയ്തു.
    ചെത്തുകാര്‍തന്നെയായിരുന്നു അന്തിക്കാടന്‍ പ്രണയങ്ങളിലെ വീരനായകന്മാരും. സമ്പന്നഗ്യഹത്തിലെ പെണ്‍കുട്ടി വീട്ടുമുറ്റത്തെ തെങ്ങില്‍ ചെത്താന്‍ വന്നയാളുമായി പ്രണയത്തിലാവുക നിത്യസംഭവമായിരുന്നു. പതുക്കെപ്പതുക്കെ അവനിലും അവളിലും ആ പ്രണയം കടുത്ത ലഹരിയാവും. അധികം താമസിയാതെ വീട്ടുകാരറിയും. കള്ളുകുടിക്കാതെതന്നെ കലഹങ്ങളുണ്ടാകും. ഒടുവില്‍ ഒളിച്ചോട്ടം, വിവാഹം, പിന്നെ എല്ലാം ശുഭം. അതായിരുന്നു രീതി.അന്തിക്കാടന്‍ ഭൂപ്രക്യതിയുടെ ഈ സ്വകാര്യത മുതലെടുത്തുകൊണ്ടു തന്നെയാണ് ഞാനും പ്രണയിച്ചത്. ആടിക്കുഴയലുകളോ കത്തു കൈമാറലുകളോ ഇല്ലാത്തതായിരുന്നു എന്റെ പ്രണയം. പ്രണയത്തില്‍ ആദ്യം മനസ്സ് മനസ്സിനെ തൊടുകയാണു ചെയ്യുന്നത്. എന്നാണ് എന്റെ അനുഭവം. പിന്നീടാണ് വാക്കുകളും മറ്റെല്ലാ കാര്യങ്ങളും വരുന്നുള്ളു. തീവ്രതയുടെ പാരമ്യത്തില്‍ എന്റെ പ്രണയവും അതിന്റെ എല്ലാവിധ സ്വാഭാവിക ബന്ധനങ്ങളും പൊട്ടിച്ച് വിപ്ലവകരമായ വിവാഹത്തില്‍ കലാശിച്ചപ്പോള്‍ ഗ്രാമം മുഴുവന്‍ അറിഞ്ഞു. അങ്ങനെ ബ്യഹത്തായ അന്തിക്കാടന്‍ പ്രണയകഥാസമാഹാരത്തിലെ ഒരു കഥ എന്റേയും നിമ്മിയുടേതും കൂടിയായി. 
    എല്ലാ ഗ്രാമങ്ങളെയുംപോലെ എന്റെ ഗ്രാമവും ഏറെ മാറി. വയലുകള്‍ ചുരുങ്ങി, ഇടവഴികള്‍ തൂര്‍ന്നു മറഞ്ഞു. തെങ്ങിന്‍തോപ്പുകള്‍ വീട്ടുപറമ്പുകള്‍ക്ക് വഴിമാറി. വീടിനും വീടിനുമിടയില്‍ വലിയ മതിലുകള്‍ വന്നു. ഒരു കോളനിയുടെ സ്വഭാവം. പക്ഷേ ഇപ്പോഴും ചെത്തുകാരുണ്ട്. തെങ്ങിന്‍മണ്ടയിലിരുന്ന് ചെത്തുന്നതിനിടെ അവര്‍ ദേശമാകെ കണ്ണോടിക്കുന്നത് എനിക്ക് മനസ്സില്‍ സങ്കല്പിക്കാന്‍ സാധിക്കുന്നുണ്ട്. എവിടെയെങ്കിലും പ്രണയത്തിന്റെ ഒരു തരി കാഴ്ചയുണ്ടോ എന്നന്വേഷിച്ച്. പക്ഷേ, നിരാശയാണ് ഫലം. മൊബൈലുകള്‍ വന്നതോടെ പ്രണയസല്ലാപത്തിന് ഏകാന്തമായ ഇടങ്ങള്‍ വേണ്ടന്നായി. വിദ്യുച്ഛക്തി വന്നതോടെ കള്ളന്മാരും പ്രണയികളും ഒറ്റയടിക്ക് കഷ്ടത്തിലായി. ഒരു സെക്കന്‍ഡുകൊണ്ട് അവരുടെ എല്ലാ രഹസ്യങ്ങളും വെളിച്ചത്തില്‍ക്കുളിച്ച് ലോകം കണ്ടു. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും പ്രണയം സംഭവിക്കുന്നുണ്ട്. മാറിയ ഭാവങ്ങളില്‍, തങ്ങളില്‍, സ്വരങ്ങളില്‍ അത് നിരവധി നിരവധി ഹ്യദയങ്ങളില്‍ സ്പന്ദിക്കുന്നു. അതുകൊണ്ടാണ് ഖലീല്‍ ജിബ്രാന്റെയും എം.ടി. വാസുദേവന്‍ നായരുടെയും മാധവിക്കുട്ടിയുടെയും രചനകള്‍ ആവേശത്തോടെ വായിക്കപ്പെടുന്നത്. സോളമന്റെ ഗീതങ്ങള്‍ കാലദേശഭേദമില്ലാതെ പാടപ്പെടുന്നത്.
    ഞാനറിഞ്ഞതും അനുഭവിച്ചതുമായ പ്രണയംതന്നെയാണ് എന്റെ സിനിമയിലും കാണുന്നത്. ക്യത്രിമമായി ഒന്നും കെട്ടിച്ചമയ്ക്കാറില്ല. ഗ്രാമീണമായ ദ്യശ്യങ്ങളും ഇടത്തരക്കാരന്റെ മനസ്സുമാവും  അതില്‍ മിടിക്കുക. അപ്പുണ്ണിയില്‍ മേനോന്‍ മാഷും അമ്മുവും തമ്മിലുള്ള പ്രണയം നോക്കുക. ശരീര സ്പര്‍ശമോ, കാമമോ ഒരുതുള്ളിപോലുമില്ല അതില്‍. അമ്മു പശുവിനെ തീറ്റുകയാവും, മേനോന്‍ മാഷ് സ്‌കൂള്‍ വിട്ടുവരുന്നു. അപ്പോഴാണ് സംസാരം. പിറകിലൂടെ സ്‌കൂള്‍കുട്ടികള്‍ കടന്നുപോകുന്നുണ്ടാകും. മേനോന്‍ മാഷിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും പെരുമാറുക എന്നു മനസ്സില്‍ സങ്കല്പിച്ചാണ് അത് ഷൂട്ട് ചെയ്തത്. മഴവില്‍ക്കാവടിയിലും പൊന്മുട്ടയിടുന്ന താറാവിലും പ്രണയത്തിന്റെ നാട്ടുതനിമയും രസങ്ങളും നിറയെ കാണാം. പ്രണയം എന്ന വികാരം ആകാശത്തെപ്പോലെ, ചന്ദ്രബിംബത്തെപ്പോലെ, കടലിനെയും കാറ്റിനെയുംപോലെ അമരമായ ഒന്നാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. പല കാലങ്ങളില്‍ അതിന് പല ഭാവങ്ങളുണ്ടാകും. പല കോണുകളില്‍ നിന്നുള്ള കാഴ്ചകളില്‍ പത രൂപങ്ങളുണ്ടാകും. പ്രണയത്തില്‍ അകപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത് അനിര്‍വചനീയമായ ഒരനുഭൂതിയാണ്. എന്നാല്‍ പുറത്തുനിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് ബഹുകോമഡിയും, ചുറ്റുപാടുമുള്ളലോകം മുഴുവന്‍ വിഡ്ഢികളും തങ്ങള്‍ മാത്രം സമര്‍ഥരുമാണ് എന്നാണ് എല്ലാ പ്രണയികളും ധരിക്കുന്നത്. എന്നാല്‍ എല്ലാവരും എല്ലാമറിയുന്നു എന്നവര്‍ അറിയുന്നില്ല. പ്രണയംകൊണ്ട് കണ്ണുകാണാതാവുക എന്നു പറയുന്നത് ഇതിനെയായിരിക്കും. 
    മുഖത്തുനിന്നും  കണ്ണുകളില്‍നിന്നും വായിച്ചെടുക്കാവുന്ന ഏകവികാരമാണ് പ്രണയം. ഒരിക്കലും അത് ഒളിച്ചിരിക്കില്ല. ഒളിപ്പിക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന എന്തൊക്കെയോ രാസഘടകങ്ങള്‍ അതിലുണ്ട്.. ഞങ്ങള്‍ വളരെ പരസ്യമായി ധൈര്യപൂര്‍വ്വം സംസാരിക്കുന്നു. ആര്‍ക്കും സംശയം തോന്നേണ്ട കാര്യമില്ല. പ്രണയത്തില്‍ ഇങ്ങനെ ധൈര്യമായി സംസാരിക്കില്ലല്ലോ എന്നാണ് അവരുടെ വിചാരം. എന്നാല്‍  ഈ വിചാരവും വിശ്വാസവുമാണ് അവരുടെ പ്രണയത്തെ എല്ലാവര്‍ക്കും മനസ്സിലാക്കിക്കൊടുത്തത്. ഇതു പ്രണയത്തില്‍ മാത്രം സംഭവിക്കുന്ന വിരോധാഭാസമാണ്. പ്രമയിക്കുന്ന അവസരത്തില്‍ നമ്മള്‍ മറ്റൊരാളായി മാറുന്നുവെന്ന് തോന്നിയിട്ടുണ്ട്. സ്വന്തം വേര്, വംശം, ദേശം, സ്ഥാനം എല്ലാം നാം മറക്കുന്നു. നാടോടിക്കാറ്റ് ഹിറ്റായിക്കഴിഞ്ഞ കാലം. പ്രണയം നമ്മെ ധീരരും വീരരുമാക്കാറുണ്ട്. പാലാട്ട് കോമന്‍ മതില്‍ ചാടി കോട്ടയ്ക്കു മുകളിലെ കയര്‍ത്തുമ്പില്‍ പിടിച്ചുതൂങ്ങിയാണ് കാമുകിയുമായി സംഗമിക്കുന്നത്. പിന്നീടാണ് അറിയുന്നത് അതു കയറായിരുന്നില്ല, പാമ്പായിരുന്നു. പക്ഷേ, തീവ്രപ്രണയത്തിന്റെ ലഹരിയില്‍ അതൊന്നും ആയാള്‍ അറിഞ്ഞതേയില്ല. അറിഞ്ഞെങ്കില്‍ത്തന്നെ അയാള്‍ക്കത് പ്രശ്‌നവുമാവില്ല. പ്രണയം ചില മനുഷ്യരുടെ ജീവിതം അപ്പാടെ തകര്‍ത്തുകളയും. അതേ സമയംതന്നെ  പ്രണയം ചിലര്‍ക്ക് ഊര്‍ജമാകും. ലോഹിതദാസ് പറയാറുള്ള വാചകം ഓര്‍മവരുന്നു. പ്രണയം ഒരിക്കലും കീടനാശിനിയാവരുത്. മറിച്ച് ജൈവവളമാവണം. 
    ആത്മാര്‍ഥമായി പ്രണയിക്കുമ്പോഴും  പ്രണയം കോമാളിത്തമാകാറുണ്ട്. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്റെ പ്രണയം അത്തരത്തിലുള്ളതാണ്. അയാള്‍ വളരെ സീരിയസ്സായ മനുഷ്യനാണ്. ആത്മാര്‍ഥമായും സീരിയസ്സായും തന്നെയാണ് അയാള്‍ പ്രണയിക്കുന്നതും. എന്നാല്‍ കാണുന്നവര്‍ക്ക് അത് കോമഡിയും കോമാളിത്തവുമാണ്. പ്രണയിച്ചു കഴിച്ച കല്യാണങ്ങള്‍ ചിലതെല്ലാം പരാജയമാവാറുണ്ട്. ഇത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പ്രണയിക്കുമ്പോള്‍ നമ്മള്‍ പരസ്പരം നല്ല ഭാവങ്ങള്‍ മാത്രമേ കാണൂ. അല്ലെങ്കില്‍ കാണാന്‍ ശ്രമിക്കൂ. ഏറ്റവും നന്നായി ഒരുങ്ങാനും ഏറ്റവും നല്ല വശങ്ങള്‍ മാത്രം കാണിക്കാനുമായിരിക്കും ഇരുവരുടെയും ശ്രമം. എന്നാല്‍ കല്യാണം കഴിയുമ്പോള്‍ പരസ്പരം പൂര്‍ണമായും മനസ്സിലാകുന്നു ഒരു മനുഷ്യന്, അത് എത്ര ആദര്‍ശവാനാണെങ്കിലും സുന്ദരനാണെങ്കിലും സുന്ദരിയാണെങ്കിലും നല്ലവശംപോലെതന്നെ ചീത്തവശവും ഉണ്ടാകും. അതുകൂടി ഉള്‍ക്കൊള്ളണമെങ്കില്‍ രണ്ടുപേര്‍ക്കും ഇത്തിരി നര്‍മംകൂടി വേണ്ടിവരും.  
    പ്രണയത്തിന്റെ അടിസ്ഥാനരസവും ഭാവവും നിലനില്ക്കുന്നുവെങ്കിലും അതിന്റെ രീതികള്‍ മാറി. പ്രകടനസ്വഭാവം മാറി. പ്രണയസങ്കല്പങ്ങളും മാറി. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ചും അയാള്‍ എന്നെപ്പോലെ പഴയകാലത്തില്‍നിന്നു തുടങ്ങിയ ആളാണെങ്കില്‍. 
    സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ 
    സന്ധ്യാപുഷ്പവുമായ് വന്നു..... എന്നോ
    പ്രാണസഖി ഞാന്‍ വെറുമൊരു
    പാമരനാം പാട്ടുകാരന്‍ എന്നോ ഇന്ന് പ്രണയിനിയെ നോക്കി കാമുകകഥാപാത്രത്തിനു പാടാന്‍ സാധിക്കില്ല. കോവിലില്‍ കല്‍വിളക്കിന്റെ വെളിച്ചത്തില്‍ കണ്ണുകള്‍ കൈമാറുന്ന പ്രണയിനികളെ ചിത്രീകരിക്കാനും വലിയ ബുദ്ധിമുട്ടാണ്. ഒരു കോഫിഡേയിലോ മാളുകളിലോ വെട്ടിത്തിളങ്ങുന്ന റസ്റ്റോറന്റുകളിലോ ഒക്കെയായിരിക്കും അവര്‍ കണ്ടുമുട്ടുക. അവര്‍ സംസാരിക്കുന്ന വിഷയങ്ങളും വ്യത്യസ്തമായിരിക്കും. എങ്കിലും പ്രണയം നിലനില്ക്കുന്നു. അമരവും അനശ്വരവുമായ

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions