PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

തിയോളജി ദൈവത്തിന്റെ സര്‍വ്വജ്ഞാനം - എ. ഡബ്ല്യൂ. ടോസര്‍

Administrator 4 years ago
തിയോളജി 		ദൈവത്തിന്റെ സര്‍വ്വജ്ഞാനം - എ. ഡബ്ല്യൂ. ടോസര്‍

ദൈവം സര്‍വ്വജ്ഞാനിയാണ് എന്നു പറഞ്ഞാല്‍ ദൈവത്തിന് പരിപൂര്‍ണ്ണമായ ജ്ഞാനമുണ്ടെന്നും, താന്‍ ഒന്നും പഠിക്കോണ്ടതായിട്ടിരിക്കുന്നില്ല എന്നുമാണ് അര്‍ത്ഥമാക്കുന്നത്. അതിലധികമായി, ദൈവം ഒരിക്കലും ഒന്നും പഠിച്ചിട്ടില്ല.ദൈവത്തിന് ഒന്നും പഠിക്കുവാന്‍ കഴിയുകയില്ല. എന്നു പറയുന്നതാവും ഏറെ ശരി. ദൈവം ഒരിക്കലും ആരില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ല. എന്ന് ബൈബിള്‍ പറയുന്നു യഹോവയുടെ മനസ്സ് ആരാഞ്ഞറിയുകയോ, അവനെ ഗ്രഹിപ്പിക്കുകയോ ചെയ്തവനാര്‍ അവനെ ഉപദേശിച്ച് ന്യായത്തിന്റെ പാതയെ പഠിപ്പിക്കുകയും അവനെ പരിജ്ഞാനം പഠിപ്പിച്ച്, വിവേഗത്തിന്റെ മാര്‍ഗം കാണിച്ചുകൊടുക്കേണ്ടതിന് അവന്‍ ആരോടാകുന്നു ആലോചന കഴിച്ചത്. (യെശ്ശയ്യ40:13). കര്‍ത്താവിന്റെ മനസ്സറിഞ്ഞവന്‍ ആര്‍(രോമര്‍11:34). പ്രവാചകനായ യെശ്ശാവും അപ്പോസ്തലനായ പൗലോസും ആലങ്കാരികമായി ഉന്നയിക്കുന്ന ഈ ചോദ്യങ്ങള്‍, ദൈവം ഒരിക്കലും ഒന്നും പഠിച്ചിട്ടില്ല എന്ന ഉന്നതമായ ആശയത്തെ ഉറക്കെ പ്രഖ്യാപിക്കുന്നു. 
    ഒരു പടി കൂടി മുന്നോട്ട് കയറി ചിന്തിച്ചാല്‍, എന്തെങ്കിലും പഠിക്കുക എന്നത് ദൈവത്തിന് കഴിയുന്ന കാര്യമല്ല എന്ന നിഗമനത്തില്‍ എളുപ്പം എത്താം. ദൈവത്തെക്കുറിച്ചുള്ള നിഷേധാത്മകമായ ഈ സമീപനം തികച്ചും നീതീകരിക്കത്തക്കതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ബൗദ്ധികമായ നമ്മുടെ അറിവ് വളരെ ചെറുതും, പരിമിതവുമാകയാല്‍ ദൈവത്തെ മനസ്സിലാക്കുവാനുള്ള നമ്മുടെ പോരാട്ടത്തില്‍ ദൈവം എന്തല്ല എന്ന ലളിതമായ ചിന്തകള്‍ വളരെ വേഗം പ്രയോജനപ്പെടും. ദൈവത്തിന്റെ ഗുണലക്ഷണങ്ങളുടെ പരിശോധനയില്‍ നിഷേധാത്മക ചിന്തകള്‍ ഇതുവരെ യഥേഷ്ടം നമ്മള്‍ ഉപയോഗിച്ചു. ദൈവത്തിന് ഉത്ഭവമില്ല എന്നും, ആരംഭമില്ല എന്നും, സഹായമാവശ്യമില്ലാത്തവനാണെന്നും, മാറ്റമില്ലാത്തവനാണെന്നും, തന്റെ സാരാംശത്തില്‍ യാതൊരു പരിമിതികളും ഇല്ലാത്തവനാണെന്നും നമ്മള്‍ കണ്ടു കഴിഞ്ഞു. ദൈവത്തിന്റെ  മാറ്റമില്ലാത്ത വിശ്വസ്തതയെക്കുറിച്ച് നിഷേധാത്മകമായ നിലയില്‍ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞിരിക്കുന്നു ദൈവത്തിന് ഭോഷ്‌ക്കു പറയുവാന്‍ കഴിയുകയില്ല. (എബ്രായര്‍ 6:18/തീത്തോസ് 1:2). ദൈവത്തിന്റെ ദൂതന്‍ ദൈവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ യഹോവയാല്‍ കഴിയാത്ത വല്ല കാര്യവുമുണ്ടോ(ഉല്പത്തി18:14) എന്നു പറഞ്ഞു. ഈ നിഷേധങ്ങള്‍ രണ്ടും കൂടെ കൂട്ടിയാല്‍ ഒരു ക്രിയാത്മകം ലഭിക്കും അഥവാ ദൈവത്തെക്കുറിച്ച് മേല്‍പ്പറഞ്ഞ രണ്ടു നിഷേധങ്ങളും ക്രിയാത്മകതെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് സാരം. ദൈവം സര്‍വ്വജ്ഞാനിയാണെന്ന കാര്യം ബൈബിളില്‍ മാത്രമല്ല, ദൈവത്തെക്കുറിച്ചുള്ള മറ്റെല്ലാ പഠനങ്ങളില്‍ നിന്നും ഉരുത്തിരിയേണ്ട കാര്യമാണ്. ദൈവം സകലത്തിന്റേയും സ്യഷ്ടാവും, ഉത്ഭവവുമാണ്. നമ്മെക്കുറിച്ച് സമ്പൂര്‍ണ്ണജ്ഞാനമുള്ളവനാണ് ദൈവം. ദൈവത്തിന് അറിയാത്ത കാര്യങ്ങള്‍ ഒന്നുമില്ല. എല്ലാകാര്യങ്ങളും അപ്പോഴപ്പോള്‍ സമ്പൂര്‍ണമായി അറിയുകയും, ഉണ്ടായിരുന്നതും ഉണ്ടാവാനുള്ളതും എല്ലാം മുന്‍കൂട്ടി അറിയുന്നവനുമാണ് ദൈവം. ഒന്നിനേയും കൂടുതലായോ കുറവായോ അറിയാതെ, ഒന്നിനേയും മറ്റൊന്നിനേക്കാള്‍ മെച്ചമായോ, മോശമായോ അറിയാതെ സകലത്തെയും തുല്യമായി ദൈവം അറിയുന്നു. ദൈവം ഒരിക്കലും ഒന്നും കണ്ടുപിടിക്കുന്നില്ല. ദൈവം ഒരിക്കലും അതിശയിക്കുകയോ, ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. മനുഷ്യനെ അവരുടെ നന്മയ്ക്കായി വലിച്ചെടുക്കുമ്പോഴല്ലാതെ, ദൈവം എന്തിനെയെങ്കിലും കുറിച്ച് അത്ഭുതപ്പെടുന്നില്ല. എന്തെങ്കിലും പുതിയ വിവരങ്ങള്‍ ആരായുകയോ, ചോദ്യങ്ങള്‍ ചോദിക്കുകയോ ചെയ്യുന്നില്ല.
    ദൈവം സ്വയാസ്തിക്യവുള്ളവനും സ്വയംപര്യാപ്തനും, സ്യഷ്ടികള്‍ക്കൊന്നും കഴിയാത്ത സര്‍വ്വജ്ഞാനമുള്ളവനുമാകുന്നു. ദൈവത്തിലുളളത് ദൈവാത്മാവല്ലാതെ ഗ്രഹിച്ചിട്ടില്ല. (1 കൊരി 2:11) നിത്യനായവനു മാത്രമേ നിത്യനായവനെ അറിയാന്‍ കഴിയുകയുള്ളു. ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തില്‍ ഭയങ്കരത്വവും ആകര്‍ഷണവും അന്യോന്യം പ്രതിലോമമായിട്ടാണ് ഇരിക്കുന്നത് എന്ന് നമുക്ക് ദര്‍ശിക്കാം. ദൈവത്തിനെതിരായോ, മനുഷ്യര്‍ക്കെതിരായോ, രഹസ്യമായ കുറ്റങ്ങളോ, ഉപേക്ഷിക്കപ്പെടാത്ത പാപങ്ങളോ ഉള്ളവര്‍ക്ക് തങ്ങളെ ഉള്ളവണ്ണം ദൈവം അറിയുന്നു എന്ന വസ്തുത ഭയത്തിന് കാരണമാകും. അവരുടെ ഒഴികഴിവുകളുടെ ബലഹീനത ദൈവത്തിനറിയാവുന്നതിനാല്‍ തങ്ങളുടെ പാപസ്വഭാവത്തെ ന്യായീകരിക്കുവാന്‍ നിസ്സാരമായ കാരണങ്ങള്‍ പറയുന്നവരുടെ ഒഴികഴിവുകള്‍ ദൈവം സ്വീകരിക്കുകയില്ല. അനുഗ്രഹിക്കപ്പെടാത്ത ആ അത്മാക്കള്‍ ദൈവമുമ്പാകെ വിറയ്ക്കും. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമ്മുടെ പ്രക്യതി അറിയുന്നു. നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു(സങ്കീ.103:14). ദൈവത്തിന് നമ്മുടെ ജന്മനാ ഉള്ള പാപ പ്രക്യതി അറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് ദൈവം തന്റെ നാമം നിമിത്തം മാത്രം നമ്മെ രക്ഷിച്ചത്.(യെശ.48:8   13 വരെ നോക്കുക). ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ ഈ ഭൂമിയില്‍ വന്ന് സഞ്ചരിച്ചപ്പോള്‍ നമ്മുടെ എല്ലാ വോദനകളേയും അതിന്റെ കഠോരതയുടെ തീവ്രതയില്‍ അനുഭവിച്ചു. നമ്മുടെ കഷ്ടതകളേയും പീഡനങ്ങളെയും കുറിച്ച് യേശുകര്‍ത്താവിനുള്ള അരിവ് തത്വപരമെന്നതിനേക്കാള്‍, വ്യക്തിപരവും ഊഷ്മളത്വവും, ആര്‍ദ്രവും, അനുഭവപരവും ആയിരുന്നു. നമുക്ക് എന്തുതന്നെ സംഭവിച്ചാലും അത് മറ്റാരും അറിയുന്നതിനു മുമ്പെ, മറ്റാരേയുംകാള്‍ അധികമായി യേശുകര്‍ത്താവ് അറിയും. വില്യം ബ്ലെയിക്ക് എന്ന ഭക്തന്‍ പാടിയിരിക്കുന്നത് നോക്കുക. 
ഒരു കൊച്ചുകുഞ്ഞായി പിറന്നു മഹീതലേ
നല്‍കിനാന്‍ സ്‌നേഹമൂര്‍ത്തി തന്‍ കഞ്ചുകം 
മുള്‍ക്കീരീടം ധരിച്ചിട്ടു, മാനുജ
ദു:ഖഭാരം ചുമന്നങ്ങൊഴിച്ചവന്‍
ഇല്ല മര്‍ത്യനിനയ്‌ക്കോണ്ട ഗദ്ഗദം 
നിന്റെയുള്ളിലെ കാര്‍മുകിലൊക്കെയും 
ബാഷ്പവര്‍ഷമായ് നീ തൂകിയത്രയും
വ്യക്തമായറിഞ്ഞിടുന്നു നായകന്‍
ചാരത്തിരുന്നവന്‍ സ്വാന്തനം നല്കവേ
ദൂരത്തകന്നുപോം സന്താപമൊക്കെയും
തുമ്പങ്ങളൊക്കെയും തീര്‍ത്തവന്‍ നല്കിടും 
ഇമ്പങ്ങളായുള്ള സന്തോഷമത്രയും

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions