PREV ARTICLE

Sample Post 1

NEXT ARTICLE

Sample Post 3

എന്റെ അമ്മയുണ്ടായിരുന്നെങ്കില്‍.. Sam G S Samgsvzm@gmail.com

Administrator 4 years ago
എന്റെ അമ്മയുണ്ടായിരുന്നെങ്കില്‍..                        Sam G S                  Samgsvzm@gmail.com

ക്ലാസ്സില്‍ സ്ഥിരമായി ആബ്‌സെന്റ് ആകുന്ന ഒരു 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൗണ്‍സെലിംഗിന് കൊണ്ടുവന്നു. വളരെ നന്നായി സംസാരിച്ചു തുടങ്ങിയ ആ കൗമാരക്കാരന്റെ കണ്ണുകള്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ നിറഞ്ഞു.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അവന്‍ നന്നായി പഠിച്ചിരുന്നു. മിക്കവിഷയങ്ങള്‍ക്കും 90% ല്‍ അധികം മാര്‍ക്ക് വാങ്ങുമായിരുന്നു. സ്ഥിരമായി ക്ലാസ്സില്‍ വരുന്നതിനും പാഠ്യേതരവിഷയങ്ങള്‍ക്കു പങ്കെടുക്കുന്നതിലും നല്ല മിടുക്കനായിരുന്നു. എന്നാല്‍ കഴിഞ്ഞ ഓണപ്പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും തോറ്റു. നന്നായി പഠിച്ച് ഒരു ഐ.പി.എസ്. കാരനാകണമെന്ന ആഗ്രഹമുണ്ടായിരുന്ന ആ കുട്ടിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഇല്ല. ക്ലാസ്സില്‍ വരാനും പഠിക്കാനും അവന് മടിയാണ്. ജീവിതത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒരു നീണ്ട നിശബ്ദതയാണ് അവന്റെ മറുപടി.
എന്റെ അടുത്ത് വരുമ്പോള്‍ അവന്‍ അലക്ഷ്യമായിട്ടാണ് വസ്ര്തം ധരിച്ചിരുന്നത്. ഷര്‍ട്ടിലെ പോക്കറ്റ് കീറിയിരുന്നു. തലമുടി ചീകി ഒതുക്കിയിട്ടില്ല. കാണുമ്പോള്‍ തന്നെ അറിയാം ഒന്നിനോടും ഒരു താല്പര്യവുമില്ലാത്ത കുട്ടി.
അവന്‍ സാവധാനത്തില്‍ അവന്റെ സങ്കടങ്ങള്‍ പറയുവാന്‍ തുടങ്ങി. ചില മാസങ്ങള്‍ക്ക് മുന്‍പ് നല്ല സന്തോഷമുണ്ടായിരുന്ന, പഠിപ്പില്‍ ഒന്നാമനായിരുന്ന ഈ കൗമാരക്കാരന്റെ ജീവിതതത്തിന്റെ താളം തെറ്റിച്ചത് കാന്‍സര്‍ രോഗം ബാധിച്ചുള്ള അവന്റെ അമ്മയുടെ മരണമായിരുന്നു. അതിന് ശേഷം അച്'ന്‍ വേറെ വിവാഹം കഴിച്ചു. ഇപ്പോള്‍ വല്യപ്പച്ചനും വല്യമ്മച്ചിയുമാണ് അവനെ നോക്കുന്നത്. അവരുമായി ഒട്ടും പൊരുത്തപ്പെട്ട് പോകുവാന്‍ കഴിയുന്നില്ല.
അംഗന്‍വാടി അദ്ധ്യാപികയായിരുന്ന അവന്റെ അമ്മയായിരുന്നു പഠനകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നത്. സ്‌കൂളിലെ വിശേഷങ്ങള്‍ എല്ലാം അമ്മയോട് പറയുമായിരുന്നു. സ്‌കൂളില്‍ പോകുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും അമ്മയാണ് ചെയ്തിരുന്നത്. ഡ്രസ് അയണ്‍ ചെയ്ത്, ടിഫിന്‍ബോക്‌സ് റെഡിയാക്കി, റ്റാറ്റ പറഞ്ഞ് യാത്രയാക്കുന്നത് അമ്മയായിരുന്നു. അമ്മയായിരുന്നു പഠിക്കാനുള്ള പ്രചോദനം.
ഇന്ന് പഠിക്കാനിരിക്കുന്ന സമയത്ത് അമ്മയുടെ ഓര്‍മ്മകളാണ് മനസ്സില്‍ നിറയുന്നത്. ഉടനെ പുസ്തകം മടക്കിവെയ്ക്കും. രാവിലെ എഴുന്നേല്ക്കുമ്പോള്‍ അമ്മ സ്‌കൂളില്‍ ഒരുക്കി വിടുന്നതാണ് ഓര്‍മ്മ വരുന്നത്. ആ സങ്കടത്തില്‍ മിക്കപ്പോഴും സ്‌കൂളില്‍ പോകാറില്ല. കൗണ്‍സെലിംഗിനിടയില്‍ അവന്‍ പല പ്രാവശ്യം പറയുന്നുണ്ടായിരുന്നു, എന്റെ അമ്മയുണ്ടായിരുന്നെങ്കില്‍...
അമ്മയില്ലാത്തതിന്റെ സങ്കടത്തില്‍ ജീവിതത്തിന്റെ താളം തെറ്റിപ്പോകുന്ന അനേകം കൗമാരക്കാര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ അപക്വമായി പെരുമാറുമ്പോള്‍ നാം അവരെ ശകാരിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഇങ്ങനെയുള്ള കുട്ടികുടെ അമ്മയാകുവാന്‍ കഴിയില്ല. എന്നാല്‍ അവരെ ഒന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍..., അവര്‍ക്ക് ഒരല്പം സ്‌നേഹം നല്കുവാന്‍ കഴിഞ്ഞാല്‍..., അവരുടെ മനസ്സിന്റെ വിങ്ങലിന് അല്പം ആശ്വാസം നല്‍കിയാല്‍... അവര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സഹായം നല്‍കി കൈ പിടിച്ചു നടത്തിയാല്‍... അവര്‍ ജീവിതത്തില്‍ ഒരു വിജയമായി മാറും. ഇല്ലയെങ്കില്‍...

 

The Crossway

Aliquam tristique vehicula nulla sit amet facilisis. Nulla ultrices vitae eros at semper. Donec sapien lacus, tincidunt sed sem quis, accumsan mollis eros. Aenean id enim dolor. Suspendisse potenti.

COMMENTS

  • Slides
  • Slides

MEDIA GALLERY

TheCrossway.in, Copyright 2014. All Rights Reserved. Design and Development by: CreaveLabs IT Solutions